പഞ്ചാരക്കൊല്ലിയിൽ മന്ത്രി ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ
Sunday, January 26, 2025 3:40 PM IST
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലേക്ക് എത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രനെ തടഞ്ഞ് നാട്ടുകാർ. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ നാട്ടുകാർ മന്ത്രി ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ടു.
പിലാക്കാവിലാണ് മന്ത്രിയെ തടഞ്ഞത്. രാധയുടെ വീടിനു സമീപത്തായാണ് നാട്ടുകാർ മന്ത്രിയെ തടഞ്ഞിരിക്കുന്നത്.
മന്ത്രിയുടെ വാഹനത്തിനു മുന്നിൽ കിടന്നും ആളുകൾ പ്രതിഷേധിക്കുകയാണ്. മന്ത്രിയെ നാട്ടുകാർ കരിങ്കൊടി കാണിക്കുകയും ചെയ്തു.