പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​നെ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ വോ​ട്ട് നേ​ടി​യ​വ​രെ മാ​റ്റി​നി​ർ​ത്തി ഏ​ക​പ​ക്ഷീ​യ​മാ​യി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ ആ​ക്ഷേ​പം.

ഇതിൽ പ്രതിഷേധിച്ച് ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ഉ​ൾ​പ്പെ​ടെ ആ​റോ​ളം മു​നി​സി​പ്പാ​ലി​റ്റി കൗ​ൺ​സി​ല​ർ​മാ​ർ രാ​ജി വ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നി​ടെ രാ​ജി​ക്കൊ​രു​ങ്ങു​ന്ന കൗ​ൺ​സി​ല​ർ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് സ​ന്ദീ​പ് വാ​ര്യ​ർ മു​ഖേ​ന ച​ർ​ച്ച ന​ട​ന്നെ​ന്നാ​ണ് സൂ​ച​ന.