ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന് അന്തരിച്ചു
Sunday, January 26, 2025 9:03 AM IST
ബംഗളൂരു: പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന് അന്തരിച്ചു. ശനിയാഴ്ച രാത്രി ബംഗളൂരുവിലായിരുന്നു അന്ത്യം. രാജ്യത്തെ ആദ്യ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് മലയാളി കൂടിയായ ചെറിയാൻ.
രാജ്യം അദ്ദേഹത്തിന് 1991ല്‍ പദ്മശ്രീ നല്കി ആദരിച്ചിരുന്നു. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു.
വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമാണ്. സംസ്കാരം വ്യാഴാഴ്ച.