വീടിന്റെ മേൽക്കൂരയിൽ നിന്നും കുരങ്ങൻ തള്ളിയിട്ടു; വിദ്യാർഥിനി മരിച്ചു
Sunday, January 26, 2025 1:40 AM IST
പാറ്റ്ന: ബിഹാറിലെ സിവാൻ ജില്ലയിൽ വീടിന്റെ മേൽക്കൂരയിൽ നിന്നും കുരങ്ങൻ തള്ളിയിട്ട പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു.
ഭഗവാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വീടിന്റെ മേൽകൂരയിലിരുന്ന് പഠിക്കുകയായിരുന്ന പ്രിയാ കുമാറിനെയാണ് കുരങ്ങൻ തള്ളി താഴെയിട്ടത്.
ഒരു കൂട്ടം കുരങ്ങുകൾ മേൽക്കൂരയിൽ വന്ന് കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങി. സംഭവം കണ്ട ഗ്രാമവാസികൾ ശബ്ദമുണ്ടാക്കിയപ്പോൾ കുട്ടി രക്ഷപെടാനായി ഓടി. ഇതിനിടെ ഒരു കുരങ്ങൻ കുട്ടിയെ പുറകിൽ നിന്നും തള്ളിയിടുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ ബോധം നഷ്ടമായി. പ്രിയയുടെ തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ മാതാപിതാക്കൾ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.