ചിതറയിൽ സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു
Sunday, January 26, 2025 12:55 AM IST
കൊല്ലം: ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട്ട് ശനിയാഴ്ച രാത്രിയാണ് സംഭവം.
മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തടി കയറ്റുന്ന ജോലിക്കിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കമുണ്ടായിരുന്നു.
വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരും തമ്മിലായിരുന്നു തർക്കം. ഇതിന്റെ തുടർച്ചയായി രാത്രി സംഘർഷമുണ്ടായെന്നാണ് വിവരം. രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാർ കാണുകയായിരുന്നു.
ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പോലീസും ചേര്‍ന്ന് ആംബുലന്‍സ് എത്തിച്ച് വെട്ടേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.