കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കരുതൽ കസ്റ്റഡിയിൽ
Saturday, January 25, 2025 11:48 PM IST
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കരുതൽ കസ്റ്റഡിയിൽ. ആക്കുളത്തെ ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാനെത്തിയ ഓം പ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിനിടെയാണ് നടപടി. കഴക്കൂട്ടം- തുമ്പ സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ എത്തി ഓംപ്രകാശ് അനധികൃത ഇടപാടുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിൽ പല തവണ ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാ സംഘങ്ങളിലുള്ളവരെ നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു.