ഛർദ്ദിക്കാനായി ബസിൽനിന്ന് തല പുറത്തിട്ടു; വാഹനമിടിച്ച് യാത്രക്കാരിയുടെ തലയറ്റു
Saturday, January 25, 2025 11:19 PM IST
ബംഗളൂരു: ബസിൽനിന്ന് തലപുറത്തിട്ട യാത്രക്കാരിയുടെ തലയിൽ മറ്റൊരു വാഹനമിടിച്ച് തലയറ്റു. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് സംഭവം.
കർണാടക ആർടിസി ബസിൽ യാത്ര ചെയുകയായിരുന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഛർദ്ദിക്കാനായി തല പുറത്തിട്ടപ്പോൾ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിക്കുകയായിരുന്നു.
തുടർന്ന് ഇവരുടെ തലയും ഉടലും വേറെയായി. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.