വന്യമൃഗ ശല്യം; വയനാട്ടിൽ ഞായറാഴ്ച വനം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം
Saturday, January 25, 2025 10:58 PM IST
വയനാട്: വന്യമൃഗ ശല്യം ചർച്ചചെയാൻ വയനാട്ടിൽ ഞായറാഴ്ച ഉന്നതതല യോഗം ചേരും. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. രാവിലെ 11 ന് കൽപ്പറ്റയിൽ കളക്ട്രേറ്റിൽ ആണ് യോഗം.
അതിനിടെ പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ബേസ് ക്യാമ്പിന് 600 മീറ്റർ മാറി വനത്തോട് ചേർന്നുള്ളവീടിനടുത്തായാണ് കടുവയെ കണ്ടതായി വിവരം ലഭിച്ചത്.
രാധയെ കടുവ കൊന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെ മാത്രമാണ് ഇപ്പോൾ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്ന സ്ഥലം. കടുവയെ കണ്ടതായി പറയുന്ന വീടിനടുത്ത് അധികൃതർ പരിശോധന നടത്തുകയാണ്.
വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനു പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.