തൊടുപുഴയിൽ കത്തിയ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Saturday, January 25, 2025 9:47 PM IST
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ച സംഭവം നിർത്തിയിട്ട കാറിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെരുമാങ്കണ്ടത്ത് ആണ് കത്തിയ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പ്രദേശവാസിയായ സിബിയാണ് മരിച്ചത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സിബി രാവിലെ സാധനം വാങ്ങാനായി വീട്ടിൽനിന്നും ഇറങ്ങിയതാണ്.