പത്മ പുരസ്കാര നിറവിൽ കേരളം; എം.ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷൺ
Saturday, January 25, 2025 9:15 PM IST
ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷൺ. മരണാനന്തര ബഹുമതിയായാണ് എംടിക്ക് പത്മവിഭൂഷൺ നൽകിയത്.
ഡി. നാഗേശ്വര്‍ റെഡ്ഡി, ജസ്റ്റീസ് ജഗദീഷ് സിങ് ഖേഹര്‍, കുമുദിനി രജനീകാന്ത് ലാഖിയ, ലക്ഷ്മിനാരായണ സുബ്രഹ്മണ്യം, ശാരദ സിന്‍ഹ, ഒസാമു സുസുക്കി -ജപ്പാന് (മരണാനന്തര ബഹുമതി) എന്നിവരും പത്മവിഭൂഷണിന് അർഹരായി.
ഹോക്കി താരം പി.ആർ. ശ്രീജേഷും നടി ശോഭനയും ഹൃദ്രോഗവിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുരവും പത്മഭൂഷണിനും അർഹരായി. തെലുങ്ക് നടൻ ബാലകൃഷ്ണനും നടൻ അജിത്തിനും പത്മഭൂഷണ്‍ സമ്മാനിക്കും.
ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.
ഫുട്ബോൾ താരം ഐ.എം. വിജയനും സംഗീതജ്ഞ കെ. ഓമനക്കുട്ടിയും ക്രിക്കറ്റ് താരം ആര്. അശ്വിനും പത്മശീക്ക് അർഹരായി.