രണ്ടാം ടി-20; ഇന്ത്യക്ക് 166 റണ്‍സ് വിജയലക്ഷ്യം
Saturday, January 25, 2025 8:56 PM IST
ചെന്നൈ: രണ്ടാം ടി-20യിൽ ഇന്ത്യക്ക് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് അടിച്ചെടുത്തു.
45 റൺസ് എടുത്ത ബട്ലർ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോസ് ബട്ലർ (45), ബ്രൈഡൻ കാർസ് (31), ജെയമി സ്മിത്ത് (22) എന്നിവരുടെ സ്കേറാണ് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചത്.
ഡുക്കെറ്റ് (മൂന്ന്), ജോസ് ബട്ലർ (45), ഹാരി ബ്രൂക്ക് (13), ലിവിംഗ്സ്റ്റൺ (13), ജെയ്മി സ്മിത്ത് (22), ജെയ്മി ഒവെർട്ടൺ (അഞ്ച്), ബ്രൈഡൻ കാർസ് (31), ജോഫ്റ ആർച്ചർ (12), ആദിൽ റഷീദ് (10), മാർക്ക് വൂഡ് (അഞ്ച്) എന്നിങ്ങനെയാണ് സ്കോർ.