ന്യൂ​ഡ​ൽ​ഹി: 76-ാമ​ത് റി​പ​ബ്ലി​ക് ദി​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്ത് പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക പു​റ​ത്തു​വി​ട്ടു. 31 പേ​രു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള വാ​ദ്യ സം​ഗീ​ത​ഞ്ജ​ന്‍ വേ​ലു ആ​ശാ​ന്‍, പാ​രാ അ​ത്‌​ല​റ്റ് ഹ​ര്‍​വീ​ന്ദ്ര​ര്‍ സി​ങ്ങ്, കു​വൈ​റ്റി​ലെ ആ​ദ്യ യോ​ഗ സ്റ്റു​ഡി​യോ സ്ഥാ​പ​ക ശെ​യ്ക എ.​ജെ. അ​ല്‍ സ​ഭാ​ഹാ, ന​ടോ​ടി ഗാ​യി​ക ബാ​ട്ടു​ല്‍ ബീ​ഗം,സ്വാ​ത​ന്ത്ര​സ​മ​ര സേ​നാ​നി ലീ​ബാ ലോ ​ബോ സ​ര്‍​ദേ​ശാ​യി എ​ന്നി​വ​ർ പ​ത്മശ്രീ​ക്ക് അ​ർ​ഹ​രാ​യി.