ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു
Saturday, January 25, 2025 3:09 PM IST
കൊച്ചി: എറണാകുളം ആലങ്ങാട് കോങ്ങാര്പിള്ളിയില് ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. എം.സാന്റ് കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്.
നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെ കോങ്ങാര്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തുവച്ചാണ് സംഭവം.
പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിർത്തിയ ശേഷം ചാടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ തീ പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.