അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ
Saturday, January 25, 2025 2:31 PM IST
പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ഇവർക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
ഒന്പത് പേർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മറ്റ് അഞ്ചുപേർക്കായി അന്വേഷണം തുടരുകയാണ്.
സ്കൂളിൽ വരാൻ മടി കാണിച്ച വിദ്യാർഥിനിക്ക് നൽകിയ കൗൺസിലിംഗിൽ ആണ് പീഡന വിവരം പുറത്തുവന്നത്. അഞ്ചുവർഷത്തിനിടെയാണ് വിവിധ സംഭവങ്ങളിലായി ഒന്പത് പേർ പീഡിപ്പിച്ചത്. ഏഴാം ക്ലാസിലാണ് പീഡനം തുടങ്ങിയത്.
ഒന്പത് കേസുകളാണ് അടൂർ പോലീസ് രജിസ്റ്റർ ചെയ്തത്. ചില കേസുകൾ അടൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് പുറത്താണ്. അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഈ കേസുകൾ കൈമാറും.
പ്രതികളിൽ പലരും സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പ്രതികളിൽ ചിലർ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.