കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ​യും ന​ഴ്സി​നെ​യും മൂ​ന്നം​ഗ സം​ഘം മ​ർ​ദി​ച്ചു. ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ൺ. എ​സ്. ദാ​സ്. ന​ഴ്സ് അ​രു​ൺ എ​ന്നി​വ​രെ​യാ​ണ് മ​ർ​ദി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഡോ​ക്ട​റു​ടെ ചി​കി​ല്‍​സ​യെ ചോ​ദ്യം ചെ​യ്താ​യി​രു​ന്നു മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ല്‍ കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷ​മീം (19), മു​ഹ​മ്മ​ദ് ഷാ​ജ​ഹാ​ൻ (20), മു​ഹ​മ്മ​ദ് അ​ദി​നാ​ൻ (18) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്റ്റാ​ഫ് കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു.