ബൈക്കില്‍ സാരി കുരുങ്ങി അപകടം; പരിക്കേറ്റ വയോധിക മരിച്ചു
Saturday, January 25, 2025 12:05 PM IST
മലപ്പുറം: കോട്ടയ്ക്കലില്‍ ബൈക്കില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശി ബേബി ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മകനൊപ്പം യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ ചങ്ങലയില്‍ സാരി കുരുങ്ങി തലയടിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.