കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു
Saturday, January 25, 2025 11:19 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചു. മഹാകുംഭമേളക്ക് പോകുന്ന പ്രധാന റോഡിലാണ് വാഹനങ്ങൾക്ക് തീപിടിത്തമുണ്ടായത്.
വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നത് കൊണ്ട് ആളപായമുണ്ടായില്ല. ഇന്ന് പുലർച്ചെ 6.30നായിരുന്നു സംഭവം. ഉടൻ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.
കഴിഞ്ഞയാഴ്ചയാണ് പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടിത്തമുണ്ടായത്. നിരവധി ടെന്റുകള്‍ കത്തിനശിച്ചിരുന്നു.