കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവ് മരിച്ച നിലയില്‍
Saturday, January 25, 2025 11:10 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാടക മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായംകൊപ്പം കാര്‍ത്തികയില്‍ ബിപിന്‍ ചന്ദ് (44) ആണ് മരിച്ചത്. മേനംകുളം ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് ഇവർ താമസ സ്ഥലത്ത് എത്തിയപ്പോൾ വാതില്‍ അടച്ച നിലയിലായിരുന്നു.
പിന്നാലെ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ബിപിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി പോലീസ് കേസെടുത്തു.