നരഭോജി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ; ചിത്രം കാമറയിൽ പതിഞ്ഞു
Saturday, January 25, 2025 11:02 AM IST
വയനാട്: മാനന്തവാടിയിലെ നരഭോജി കടുവയുടെ ചിത്രം സിസിടിവിയില്‍ പതിഞ്ഞെന്ന് വനംവകുപ്പ്. ചിത്രം പരിശോധിച്ച ഉടനെ കടുവയെ തിരിച്ചറിയാനാകുമെന്ന് നോര്‍ത്തേണ്‍ സിസിഎഫ് കെ.എസ്.ദീപ പറഞ്ഞു.
കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുതന്നെ കടുവയുടെ സാന്നിധ്യമുണ്ട്. കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ടെന്നും അവർ പ്രതികരിച്ചു
കടുവയെ കൂട്ടിലാക്കുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിന് ഇറങ്ങിയാൽ കടുവ പ്രദേശത്തുനിന്നും നീങ്ങാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ഇന്ന് വ്യാപക തെരച്ചിൽ ഉണ്ടാകില്ല.
അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും.