ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു
Saturday, January 25, 2025 9:35 AM IST
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ യുവാവിനെ കാട്ടാന കുത്തിക്കൊന്നു. മലപ്പുറത്തുനിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ ജംഷിദ് ആണ് മരിച്ചത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കാട്ടാന എത്തി കൃഷി നശിപ്പിക്കുന്ന സമയത്ത് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആനയെ തുരത്തുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് ആന തിരിഞ്ഞ് ജംഷിദിനെ ആക്രമിച്ചു.
സംഭവസ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചു. ബംഗളൂരുവില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു ജംഷിദ്.