കൊ​ച്ചി: "മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്' എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി​രു​ന്ന നി​കി​താ ന​യ്യാ​ർ (21) അ​ന്ത​രി​ച്ചു. വി​ൽ​സ​ൺ​സ് ഡി​സീ​സ് എ​ന്ന അ​പൂ​ർ​വ രോ​ഗ​ബാ​ധ​യ്ക്ക് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് മു​ന്‍ ചെ​യ​ര്‍​പ​ഴ്‌​സ​ൻ കൂ​ടി​യാ​ണ് നി​കി​താ. ബി​എ​സ്‌​സി സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യി​രു​ന്നു.

ര​ണ്ടാ​മ​ത്തെ ശ​സ്ത്ര​ക്രി​യ ഒ​രാ​ഴ്ച മു​ൻ​പാ​ണ് ന​ട​ന്ന​ത്. ഇ​തി​ന് ശേ​ഷം ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പി​താ​വ് ഡോ​ണി തോ​മ​സ് (യു​എ​സ്എ), മാ​താ​വ് ന​മി​ത മാ​ധ​വ​ൻ​കു​ട്ടി.

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​ട​പ്പ​ള്ളി നേ​താ​ജി ന​ഗ​റി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ സ്വ​ദേ​ശം. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച കൊ​ച്ചി​യി​ൽ ന​ട​ക്കും.

മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഷാ​ഫി ഇ​ന്ന് പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.