പാക്കിസ്ഥാൻ ജയിലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു
Saturday, January 25, 2025 1:19 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ബാബു മരണപ്പെട്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്.
2022 മുതൽ പാക്കിസ്ഥാൻ ജയിലായിരുന്നു ബാബു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ബാബുവിനെ പാക്കിസ്ഥാൻ അധികൃതർ വിട്ടയച്ചില്ല.
അതിനിടയിലാണ് മരണ വാർത്ത എത്തുന്നത്. കറാച്ചി ജയിലിൽ വച്ച് ബാബു മരണപ്പെട്ടെന്നാണ് അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാക്കിസ്ഥാനിൽ മരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ മത്സ്യത്തൊഴിലാളിയാണ് ബാബു.