വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ
Saturday, January 25, 2025 12:13 AM IST
വയനാട്: വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ. അറമല ഭാഗത്ത് കടുവയെ കണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
കടുവയാണെന്ന് തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. അതിനിടെ, ആർആർടി ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.
ഇന്ന് രാത്രിയോടെ കടുവ റോഡ് മുറിച്ചു കടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ പിടികൂടണമെന്നും അല്ലെങ്കിൽ വെടിവെച്ച് കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.