നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിൽ
Friday, January 24, 2025 10:40 PM IST
തിരുവനന്തപുരം: മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. വലിയതുറ സ്വദേശി ടിൻസാൻ ആണ് അറസ്റ്റിലായത്.
33.87 ഗ്രാം (60 എണ്ണം) നൈട്രാസെപാം ഗുളികകളും 4.34 ഗ്രാം മെത്താംഫിറ്റമിനും ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്തു. ഇയാളുടെ പേരിൽ മുൻപ് മറ്റ് ക്രിമിനൽ കേസുകളുണ്ട്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.