പാർട്ടിക്ക് കേരളത്തിൽ ഒരു വനിത ജില്ല സെക്രട്ടറി പോലുമില്ല; വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണം: വൃന്ദ കാരാട്ട്
Friday, January 24, 2025 9:46 PM IST
കോഴിക്കോട്: പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൃന്ദ പറഞ്ഞു.
കോഴിക്കോട്ട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ വേദിയിലാണ് വൃന്ദയുടെ പ്രതികരണം. സിപിഎം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്റെ അഭിപ്രായം.
സിപിഎം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയിൽ ഉയർന്നില്ലെന്നും അവർ പറഞ്ഞു.