കുന്നംകുളത്ത് ആനയിടഞ്ഞ സംഭവം; നാലു പേർക്ക് പരിക്ക്
Friday, January 24, 2025 8:36 PM IST
കുന്നംകുളം: തൃശൂരിൽ പൂരത്തിനെത്തിച്ച ആനയിടഞ്ഞ സംഭവത്തിൽ നാലു പേർക്ക് പരിക്ക്. പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടിയവർക്കാണ് പരിക്കേറ്റത്.
രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരിക്കേറ്റത്. കുന്നംകുളം കാവിലക്കാട് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ പറമ്പിൽ ആനയെ തളച്ചു.