സീസണിലെ ഏഴാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്; ആദ്യ ഇലവൺ പുറത്തുവിട്ടു
Friday, January 24, 2025 6:52 PM IST
കോൽക്കത്ത: 2024-25 സീസൺ ഐഎസ്എല്ലിലെ ഏഴാം വിജയം ലക്ഷ്യമിട്ട് കേരളബ്ലാസ്റ്റേഴ്സ് അൽപ്പസമയത്തിനകം ഇറങ്ങും. കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി.
കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷനെ തുടർന്ന് പുറത്തിരുന്ന നവോച്ച സിംഗ് ഇന്ന് കളിക്കാരനിറങ്ങും. ഹെസുസ് ജിമെനസ് ആദ്യ ഇലവണിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ഇലവണിൽ ഉണ്ടായിരുന്ന ക്വാമി പെപ്ര ഇന്നി പകരക്കാരുടെ നിരയിലാണുള്ളത്.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൺ: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), സന്ദീപ് സിംഗ്, മിലോസ് ഡ്രിൻസിച്ച്, ഹോർമിപാം റുയ്വ, നവോച്ച സിംഗ്, ഫ്രെഡി, വിഭിൻ മോഹനൻ, അഡ്രിയാൻ ലൂണ, കോറു സിംഗ്, നോവ സദോയ്, ഹെസുസ് ജിമെനനസ്.
നിലവിൽ 21 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്.