ബിഹാറിൽ വയോധികയെ ബലാത്സംഗം ചെയ്ത രണ്ടു പേർ പിടിയിൽ; രണ്ട് പ്രതികൾ ഒളിവിൽ
Friday, January 24, 2025 4:35 PM IST
പാറ്റ്ന: വയോധികയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടു പേർ പിടിയിൽ. ബുധനാഴ്ച രാത്രി ബിഹാറില്‍ ആണ് സംഭവം. രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
സിഗരറ്റ് നല്കാന് വിസമ്മതിച്ചതിന്റെ പേരില്‍ ആണ് വയോധികയെ കൂട്ടബലാത്സംഗം ചെയ്തത്. സിഗരറ്റ് ചോദിച്ച് നാല് പേര് ഇവരുടെ വീട്ടിലെത്തിയിരുന്നു.
എന്നാൽ സിഗരറ്റ് നൽകാൻ വയോധിക വിസമ്മതിച്ചതോടെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.