തി​രു​വ​ന​ന്ത​പു​രം: വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, ഭ​ക്ഷ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ എ​ന്നി​വ​രാ​ണ് വ്യാ​പാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

വേ​ത​ന പാ​ക്കേ​ജ് ഇ​പ്പോ​ൾ ച​ർ​ച്ച​ക്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും മ​ന്ത്രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ജ​നു​വ​രി 27 മു​ത​ൽ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി.

ധ​ന​കാ​ര്യ മ​ന്ത്രി അ​ഞ്ച് മി​നി​റ്റ് പോ​ലും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്‌​ക​രി​ക്കു​ക, ക്ഷേ​മ​നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.