ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും പിൻവലിക്കാൻ നിർദേശം
Friday, January 24, 2025 3:49 PM IST
ന്യൂഡൽഹി: പതഞ്ജലിയുടെ മുളക്പൊടി വിപണിയിൽ നിന്നും പിൻവലിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ബാച്ച് നമ്പർ - എജെഡി2400012 ന്റെ മുഴുവൻ ഉത്പന്നങ്ങളുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതുസംബന്ധിച്ച നിർദേശം ലഭിച്ചതായി പതഞ്ജലി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ബാബ രാംദേവ് നേതൃത്വം നല്കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.