കടുവ ആക്രമിച്ച് കൊന്ന രാധ മിന്നു മണിയുടെ അമ്മാവന്റെ ഭാര്യ
Friday, January 24, 2025 3:32 PM IST
വയനാട്: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമിച്ച് കൊന്ന രാധ തന്റെ അമ്മാവന്റെ ഭാര്യയെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നു മണി. ഞെട്ടിക്കുന്ന വാർത്തയാണിതെന്ന് മിന്നു മണി ഫേസ്ബുക്കിൽ കുറിച്ചു.
അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്നും മിന്നു മണി പ്രതികരിച്ചു.
പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് താത്ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍.