മഹാരാഷ്ട്രയിൽ ആയുധ നിർമാണ ഫാക്ടറിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു
Friday, January 24, 2025 3:15 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ജവഹർനഗറിലെ ആയുധ നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ആർഡിഎക്സ് നിർമാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെ 10.30ഓടെയാണ് സ്ഫോടനമുണ്ടായത്.
ജില്ലാ കളക്ടറും ഫയർഫോഴ്സും പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി അധികൃതർ പറഞ്ഞു.