എഡിജിപി അജിത് കുമാറിനെതിരായ കേസിൽ കൂടുതൽ സമയം തേടി വിജിലൻസ്
Friday, January 24, 2025 3:02 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ സമയം തേടി വിജിലൻസ്. കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാൽ രണ്ടുമാസത്തെ സമയം കൂടിയാണ് വിജിലൻസ് ആവശ്യപ്പെട്ടത്.
അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലൻസ് അന്വേഷണം. മാർച്ച് 25 ന് കേസ് വീണ്ടും പരിഗണിക്കും. പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം അജിത് കുമാറിനെ വിജിലൻസ് ചോദ്യംചെയ്തിരുന്നു.
അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു. ആറുമാസമായിരുന്നു വിജിലൻസ് അന്വേഷണത്തിന് നൽകിയ കാലാവധി. പി.വി. അൻവറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.