ഉത്തരാഖണ്ഡിൽ ഭൂചലനം
Friday, January 24, 2025 12:34 PM IST
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു രാവിലെയാണ് അനുഭവപ്പെട്ടത്.
അഞ്ചു കിലോമീറ്റർ ആഴത്തിലാണു ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഭൂകന്പത്തിൽ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.