മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ
Friday, January 24, 2025 10:29 AM IST
തൃശൂർ: മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ വീട്ടിൽ ലത (56)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ലത ഭർത്താവ് മുരളിയോടൊപ്പം ചെന്നൈയിലായിരുന്നു താമസം.
ബിസിനസുകാരനായിരുന്ന ഭർത്താവിനെ ആറ് മാസം മുൻപ് ചെന്നൈയിൽ വച്ച് കാണാതായതാണ്. തുടർന്ന് ലത നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.