ബ്രൂവറി അഴിമതിക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി: ചെന്നിത്തല
Friday, January 24, 2025 10:21 AM IST
കോഴിക്കോട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി അഴിമതിക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
പ്ലാച്ചിമട സമരത്തില്‍ ഏറ്റവും മുന്നില്‍നിന്ന രണ്ട് കക്ഷികള്‍ സിപിഎമ്മും സിപിഐയുമാണ്. വിഷയത്തില്‍ അഭിപ്രായം പറയാതെ സിപിഐ ഒളിച്ചുകളിക്കുകയാണ്. സിപിഐ മറുപടി പറയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ കമ്പനിയെ ആര് വിളിച്ചുകൊണ്ടുവന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. സര്‍ക്കാര്‍ കൊണ്ടുവരുന്നത് ഒരു മദ്യനിര്‍മാണ പ്ലാന്റല്ല, നിരവധി പ്ലാന്റുകളാണ്. ഇതുകൊണ്ട് കര്‍ഷകര്‍ക്ക് ഏറെ ദുരിതമുണ്ടാകും. പദ്ധതി പിന്‍വലിക്കും വരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.