ഐഎസ്എൽ: ഹൈദരാബാദ് എഫ്സിക്ക് ജയം
Friday, January 24, 2025 5:14 AM IST
ഹൈദരാബാദ്: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്ക് ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മുഹമ്മദ് റാഫിയും ജോസഫ് സണ്ണിയും ആൻഡ്രിയ ആൽബയും ആണ് ഹൈദരാബാദിനായി ഗോളുകൾ നേടിയത്. ഹാവി ഹെർണാണ്ടസാണ് ജംഷധ്പുരിനായി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഹൈദരാബാദ് എഫ്സിക്ക് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ്സി.