ആന്ധ്രാപ്രദേശിൽ വിദ്യാർഥി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കി
Friday, January 24, 2025 3:45 AM IST
ഹൈദരാബാദ് വിദ്യാർഥി കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു. ആന്ധ്രാപ്രദേശിലെ നാരായണ കോളജിൽ ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
കോളജിലെ ഒന്നാംവർഷ വിദ്യാർഥിയാണ് മൂന്നാംനിലയിൽനിന്ന് ചാടി മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്ലാസ് നടക്കുന്നതനിടെ യുവാവ് പുറത്തേക്ക് വരുന്നതും താഴേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നാലെ ഇയാളുടെ സഹപാഠികൾ ഓടിക്കൂടുന്നതും കാണാം. ആത്മഹത്യക്കു പിന്നിലെ കാരണം വ്യക്തമല്ല.