ബംഗളൂരുവിൽ എംപോക്സ് സ്ഥിരീകരിച്ചു
Thursday, January 23, 2025 11:21 PM IST
ബംഗളൂരു: യുവാവിന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. കർണാടകയിൽ ഈ വർഷം ആദ്യം സ്ഥിരീകരിക്കുന്ന എംപോക്സ് കേസാണിത്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്സ് രോഗബാധയുടെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.
മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിലാണ് കേരളത്തിൽ അവസാനമായി ഒരു രോഗിക്ക് എംപോക്സ് സ്ഥിരീകരിച്ചത്.