കു​ലാ​ലം​പു​ർ: അ​ണ്ട​ർ 19 വ​നി​താ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് 60 റ​ൺ​സി​ന്‍റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​മ്പത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്തു.

44 പ​ന്തി​ൽ അ​ഞ്ച് ഫോ​റു​ക​ളും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ 49 റ​ൺ​സ് നേ​ടി​യ ഗൊ​ങ്കാ​ഡി തൃ​ഷ​യാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ സ്കോ​ർ മ​റി​ക​ട​ക്കാ​നാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​ൻ വ​നി​ത​ക​ൾ ക്രീ​സി​ൽ നി​രാ​ശ​രാ​വു​ക​യാ​യി​രു​ന്നു.

ല​ങ്ക​ൻ ടീ​മി​ന്‍റെ ബാ​റ്റിം​ഗ് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 58 റ​ൺ​സി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​രു​ണി​ക സി​സോ​ഡി​യ, ഷ​ബ്നം ഷ​ക്കി​ൽ, ജോ​ഷി​ത വി.​ജെ. എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം ഇ​ന്ത്യ​ക്കാ​യി വീ​ഴ്ത്തി.