വാ​ഷിം​ഗ്ട​ൺ‌ ഡി​സി: യെ​മ​നി​ലെ ഹൂ​തി വി​മ​ത​രെ വീ​ണ്ടും ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ൾ​പ്പെ​ട്ട​ത്. ഇ​തു​പ്ര​കാ​രം സ്ഥി​തി​ഗ​തി​ക​ൾ മ​ന​സി​ലാ​ക്കി 30 ദി​വ​സ​ത്തി​ന​കം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. പി​ന്നാ​ലെ 15 ദി​വ​സ​ത്തി​ന​കം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ചെ​ങ്ക​ട​ൽ വ​ഴി​യു​ള്ള വ്യാ​പാ​ര​ത്തി​നും ഭീ​ഷ​ണി​യെ​ന്നും യെ​മ​ന്‍, സൗ​ദി, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണ​ക്കാ​രെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രം​പ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

2020 ല്‍ ​ഹൂ​തി വി​മ​ത​രെ ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ട്രം​പി​ന്‍റെ തീ​രു​മാ​നം, പി​ന്നാ​ലെ​യെ​ത്തി​യ ജോ ​ബൈ​ഡ​ന്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ ​തീ​രു​മാ​ന​മാ​ണ് ട്രം​പ് പി​ന്‍​വ​ലി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ബൈ​ഡ​ൻ ഇ​വ​രെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.