എലപ്പുള്ളി പദ്ധതികൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ല; ബിനോയ് വിശ്വത്തോട് വിശദീകരിച്ച് മന്ത്രി രാജേഷ്
Thursday, January 23, 2025 9:17 AM IST
പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തിനിടെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു. രണ്ട് ദിവസം മുന്‍പ് എം.എൻ സ്മാരകത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് മന്ത്രി വിശദീകരിച്ചു. പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് അറിയിച്ചു. ബിനോയ് വിശ്വം പദ്ധതിയെ എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
എലപ്പുള്ളിയിലെ മദ്യനിർമാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാക്കില്ലെന്ന വാദമാണ് ഒയാസിസ് കമ്പനിക്കുള്ളത്. വെള്ളത്തിന്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. കമ്പനി മഴവെള്ള സംഭരണിയിൽ നിന്ന് വെള്ളം എടുക്കും.
കമ്പനിയുടെ പ്രവർത്തനത്തിന് അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ള സംഭരണി സ്ഥാപിക്കും. ഒപ്പം പ്രദേശത്തെ 200 പേർക്ക് തൊഴിൽ ലഭിക്കുമെന്നും ഒയാസിസ് വാഗ്ദാനം ചെയ്യുന്നുണ്ട്.