കോ​ഴി​ക്കോ​ട്: നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ വ​ന്‍ മോ​ഷ​ണം ന​ട​ത്തി​യ യു​പി സ്വ​ദേ​ശി പി​ടി​യി​ൽ. ഗൊ​ര​ഖ്പു​ര്‍ സ്വ​ദേ​ശി സോ​നു(23)​വി​നെ​യാ​ണ് കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക​ര സ്വ​ദേ​ശി​നി സ​മീ​റ ബാ​നു​വി​ന്‍റെ കാ​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 61,000 രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​തെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും അ​ര​പ​വ​ന്‍ വ​രു​ന്ന ര​ണ്ട് മോ​തി​രം, എ​ടി​എം കാ​ര്‍​ഡ്, ബ്ലൂ ​ടൂ​ത്ത് ഹെ​ഡ്‌​സെ​റ്റ്, പെ​ന്‍​ഡ്രൈ​വ്, 8000 രൂ​പ എ​ന്നി​വ​യു​മാ​യാ​ണ് പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്. പോലീസ് സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.