നാലു വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ
Thursday, January 23, 2025 4:26 AM IST
കൊച്ചി: നാലു വയസുകാരിയെ പീഡിപ്പിച്ച സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവർത്തകനുമായ സുബ്രഹ്മണ്യൻ അറസ്റ്റിൽ. ഇയാൾ സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
ബ്രാഞ്ച് അംഗമായ സുബ്രഹ്മണ്യനെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാൾ ഒളിവിൽ പോയിരുന്നു.
തുടർന്ന് ഇയാളെ പോലീസ് ബുധനാഴ്ച പിടികൂടുകയായിരുന്നു. ഇയാൾ മേക്കപ്പ് കലാകാരൻമാരുടെ സംഘടനയുടെ സംസ്ഥാന തല ഭാരവാഹി കൂടിയാണ്.