മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക​മ്പ​നി​പ്പ​ടി ജം​ഗ്ഷ​നി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ക​ത്തി​ന​ശി​ച്ചു. മ​ധു​രാ​പു​രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.30ഓ​ടെ സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും 12.30 ഓ​ടെ അ​ഗ്നി ര​ക്ഷ​സേ​ന സം​ഘം എ​ത്തി​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ൽ വ​ലി​യ രീ​തി​യി​ൽ തീ ​ആ​ളി​പ​ട​ർ​ന്നി​രു​ന്ന​തി​നാ​ൽ കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ നി​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും എ​ത്തി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്.

ത​ട്ടാ​ര​മ്പ​ലം സ്വ​ദേ​ശി ധ​ന​ഞ്ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന് 60 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. കൊ​ല്ലം സ്വ​ദേ​ശി മ​നു ശ​ങ്ക​ർ ആ​ണ് ഇ​വി​ടെ മ​ധു​രാ​പു​രി എ​ന്ന പേ​രി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ആ​യു​ർ​വേ​ദ സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്.