ബന്ധുവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; യുവാവും വാടക കൊലയാളികളും പിടിയിൽ
Thursday, January 23, 2025 1:26 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെയും വാടകകൊലയാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് സംഭവം.
രാജേഷ് സർവാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിജയ് സർവാൻ, സാഗർ പിവാളിൻ (30), രോഹിത് ചന്ദാലിയ (29) എന്നവരെയാണ് പോലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയ്ക്കായിരുന്നു കരാർ.
രാജേഷിന്റെ മൃതദേഹം കാഞ്ഞൂർമാർഗിൽ നിന്നാണ് കണ്ടെടുത്തത്. വീട്ടുകാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് രാജേഷിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് സാഗർ പോലീസിന് നൽകിയ മൊഴി. മരിച്ചയാൾ കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.