മദ്യലഹരിയിൽ മകനെ കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ
Thursday, January 23, 2025 12:47 AM IST
മുംബൈ: മദ്യലഹരിയിൽ മകനെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വിത്തൽ ഗുഞ്ചൽ ആണ് പോലീസിന്റെ പിടിയിലായത്. അനിൽ (20)ആണ് കൊല്ലപ്പെട്ടത്.
വിത്തൽ ഗുഞ്ചലും മകൻ അനിലും അപ്നഗർ ഏരിയയിലെ അമ്രപാലി ചേരിയിലുള്ള വീട്ടിൽ ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും വഴക്കിട്ടു.
വഴക്കിനിടയിൽ വിത്തൽ ഭാരമുള്ള വസ്തു കൊണ്ട് അനിലിനെ ഇടിച്ചു. സംഭവത്തിൽ അനിലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അനിലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി.