സെറിബ്രൽ പാൾസി ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ
Thursday, January 23, 2025 12:41 AM IST
വിശാഖപട്ടണം: സെറിബ്രൽ പാൾസി ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.
വിശാഖപട്ടണം ജില്ലയിലെ ഭീമിലി മണ്ഡലത്തിലെ ജെവി അഗ്രഹാരം ഗ്രാമത്തിലെ വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ച ബി. യെല്ല റാവുവിനെ കസ്റ്റഡിയിലെടുത്തതായി വിശാഖപട്ടണം നോർത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അപ്പാല രാജു പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 11 ന് പെൺകുട്ടിയുടെ മുത്തശി ആടുകളെ മേയ്ക്കാൻ പോയ സമയത്താണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ യെല്ല റാവു പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
മുത്തശി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പ്രദേശവാസികൾ ഇയാളെ പിടികൂടി മർദിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.