കുമളിയിൽ കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ
Wednesday, January 22, 2025 9:53 PM IST
ഇടുക്കി: കുമളിയിൽ കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടിപ്പെരിയാർ, ഇഞ്ചിക്കാട്, ആറ്റോരം ഭാഗത്ത് താമസിക്കുന്ന വെട്രിവേൽ (24) ആണ് പിടിയിലായത്.
സ്കൂൾ വിദ്യാർഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വെട്രിവേലിനെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.