സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ തിരുവനന്തപുരം സ്വദേശി പിടിയിൽ
Wednesday, January 22, 2025 9:20 PM IST
ചെന്നൈ : സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാർ അറസ്റ്റിൽ. കോയമ്പത്തൂർ സിറ്റി പോലീസാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം സുരേഷ് കുമാർ മുങ്ങിയെന്നാണ് പരാതി. പണം ബാങ്ക് അക്കൗണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി.
യുവതി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, രാവിലെ ബംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ ഇയാളെ എടുത്തത്. മൊബൈൽ ഫോണുകളും എടിഎം കാർഡുകളും ചെക്ക് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂർ പോലീസ് അറിയിച്ചു.